സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരം യുഎഇ 5, ഫ്രാന്‍സ് 2, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം യുഎഇ 1, ഖത്തര്‍ 1, കോട്ടയം യുഎഇ 3, ആലപ്പുഴ യുഎഇ 1, തൃശൂര്‍ ഖത്തര്‍ 1, കോഴിക്കോട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. തമിഴ്‌നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.
ENGLISH SUMMARY:In Kerala, Omicron has been confirmed for 23 more people
You may also like this video