Site iconSite icon Janayugom Online

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി സമന്ദര്‍ പട്ടേല്‍ ബിജെപി വിട്ടു

മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയ ബിജെപി നേതാവ് സമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നു. 2020ല്‍ കമല്‍നനാഥിന്‍ഖെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമാണ് സാമന്ദര്‍ പട്ടേലും കോണ്‍ഗ്രസ് വിട്ടത്.

സാമന്ദര്‍ പട്ടേല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ജവാദില്‍ നിന്ന് ഭോപ്പാലിലേക്കാണ് 1200 ഓളം വാഹനങ്ങളുടെ അകമ്പടിയിലെത്തിയത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു.സാമന്ദര്‍ പട്ടേല്‍ രണ്ട് തവണയാണ് കോണ്‍ഗ്രസ് വിട്ടത്.

ആദ്യം 2018ലായിരുന്നു. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ജവാദ് മണ്ഡലത്തില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. കോണ്‍ഗ്രസ് 14000 ത്തോളം വോട്ടിന് പരാജയപ്പെട്ടപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച സാമന്ദര്‍ പട്ടേലിന് 33000 ത്തിലധികം വോട്ട് ലഭിച്ചു.

തുടര്‍ന്ന് 2019‑ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. എന്നാല്‍ 2020‑ല്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.

Eng­lish Summary:
In Mad­hya Pradesh, Jyoti­ra­ditya Scindi­a’s sup­port­er Saman­dar Patel left the BJP

You may also like this video:

Exit mobile version