മഹാരാഷ്ട്രയിൽ പൊലീസുകാർക്കിടയിൽ കോവിഡ് വർധിക്കുന്നതായി റിപ്പോര്‍ട്ട് . ഞായറാഴ്ച 63 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 127 പൊലീസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ 1,333 പൊലീസുകാർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിൽ 41,327 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 29 പേർ മരിക്കുകയും ചെയ്തു. 2,65,346 പേർ ചികിത്സയിൽ കഴിയുന്നു. എട്ട് പേർക്ക് ഞായറാഴ്ച ഒമിക്രോണും സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 1,738 ആയി ഉയർന്നു.
english summary; In Maharashtra,covid in police officers is increasing
you may also like this video;