ഒരു കൈയ്യിൽ കരിങ്കൽ നിറച്ച ഓലക്കുടയും മറുകൈയ്യിൽ വാരിക്കുന്തവും മനസ്സ് നിറയെ വിപ്ലവ ആവേശവുമായി സി പിയുടെ പട്ടാളത്തിന് മുന്നിൽ രക്തപുഷ്പമായി മാറിയ 12 വയസ്സുകാരൻ അനഘാശയൻ ഉൾപ്പെടെയുള്ള ധീരന്മാരുടെ ഓർമ്മകളുമായി മേനാശ്ശേരിയിൽ ഇന്ന് ആയിരങ്ങൾ പുഷ്പാർച്ചന നടത്തും.
ഇന്ന് വൈകിട്ട് 5ന് വിവിധ വാർഡ് വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനാശേരി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. പൊന്നാംവെളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വാചാരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറയും. മന്ത്രിമാരായ വി എൻ വാസവൻ, പി പ്രസാദ്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, എ എം ആരിഫ്, എം സി സിദ്ധാർത്ഥൻ, പി കെ സാബു, എൻ പി ഷിബു, എസ് പി സുമേഷ്, പി ഡി ബിജു, ടി എം ഷെരീഫ്, ആർ പൊന്നപ്പൻ, കെ ജി പ്രിയദർശൻ തുടങ്ങിയവർ സംസാരിക്കും.
ഐതിഹാസികമായ മാരാരിക്കുളം സമരത്തിന്റെ 78-ാം വാർഷിക വാരാചരണം നാളെ സമാപിക്കും. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് 5ന് പ്രകടനമായി എത്തി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് എസ് എല്‍ പുരത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ എംഎൽഎ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, ജി വേണുഗോപാൽ, വി ജി മോഹനൻ, പ്രഭാ മധു തുടങ്ങിയവർ സംസാരിക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും.
തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളിൽ ഇതിഹാസം രചിച്ച പുന്നപ്ര‑വയലാർ രക്തസാക്ഷി വാർഷിക വാരാചരണത്തിന്റെ ഭാഗമായി എഐടിയുസി സംസ്ഥാന ഭാരവാഹികള്‍ ആലപ്പുഴ വലിയചുടുകാട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ദേശീയ സെക്രട്ടറി ആര്‍ പ്രസാദ്, താവം ബാലകൃഷ്ണന്‍, പി സുബ്രഹ്മണ്യം, വി ബി ബിനു, പി വി സത്യനേശൻ, എൽസബത്ത് അസീസി, സ. കെ ശശിധരൻ, ജി ലാലു, വി മോഹൻദാസ്, ഡി പി മധു എന്നിവർ നേതൃത്വം നൽകി.