Site iconSite icon Janayugom Online

മുണ്ടക്കയത്ത് കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നി ശല്യം രൂക്ഷം. പൈങ്ങനാ ഭാഗത്ത് ഓടയ്ക്കൽ ബെന്നി പാട്ടത്തിന് കൃഷി ചെയ്ത നേന്ത്രവാഴകൾ കാട്ടുപന്നികൾ കൂട്ടത്തോടെ വന്നാണ് കുത്തി നശിപ്പിച്ചത്. ഓണത്തിന് വിളവെടുക്കുന്നതിനായി കൃഷി ചെയ്ത അഞ്ച് മാസം പ്രായമുള്ള ഇരുപത്തിയഞ്ചിൽ പരം നേന്ത്രവാഴകളാണ് നശിച്ചത്. പരിസര പ്രദേശങ്ങളിൽ മരച്ചീനി വാഴ,ചേന, ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Exit mobile version