മൂന്നാറില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ഉപരോധത്തിനിടെ എംഎല്‍എ എ രാജയെയും ട്രേഡ് യൂണിയൻ നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ എഐടിയുസി നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തി.
മൂന്നാറില്‍ ഇന്ന് ഉച്ചയോടെയാണ് പൊതു യോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇതിനിടെ എംഎല്‍എയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇടുക്കിയില്‍ പണിമുടക്ക് സമാധാനപരമായിട്ടാണ് ഇതുവരെ മുമ്പോട്ട് പോയിരുന്നത്.
English Summary:In Munnar, MLAs and trade union leaders were beaten by police
You may also like this video