മൂന്നാറില്‍ എസ്‌റേററ്റ് ലയം കത്തി നശിച്ചു.വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റില്‍ അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്.സംഭവത്തില്‍ മറ്റപായമില്ല.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍, കടലാര്‍ എസ്റ്റേറ്റില്‍ അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്.
എട്ട് ലയങ്ങളില്‍ ഏഴ് ലയങ്ങളും കത്തി ചാമ്പലായി. തീ പടര്‍ന്നതോടെ ലയങ്ങളിലെ താമസക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാല്‍ മറ്റ് അപകടങ്ങള്‍ സംഭവിച്ചില്ല. അഗ്‌നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും തീ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നതിനാല്‍ വീടുകള്‍ കത്തി ചാമ്പലായി. തീ പടര്‍ന്ന ഉടനെ സമീപവാസികളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തീ പടര്‍ന്ന് പിടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തത കൈവന്നട്ടില്ല. കുടുംബങ്ങളുടെ വീട്ടുസാധനങ്ങളും അഗ്നിക്കിരയായി.
English Summary: In Munnar, the estate was destroyed by fire
You may also like this video