നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു. അർധ രാത്രി 12 മണിയോടെ പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ ആണ് പുലി വീണത്.പുലിയെ കൂട് കിണറ്റിൽ ഇറക്കി ഏറെ നേരം നീണ്ട ദൗത്യത്തിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്.
ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.