സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് നടപടി. ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്കു പുറമേ ശിരോമണി അകാലിദള്‍, ബിഎസ്‌പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്‍ അവതരണത്തിനു മുൻപ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.
English Summary: In Punjab too, the Governor is no longer the Chancellor
You may also like this video