ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ മുംബൈ ബാന്ദ്ര പൊലീസ് അറസ്റ്റു ചെയ്‌തു.പൊലീസ് പരിശോധനയ്ക്കിടെ ബാന്ദ്രയിലെ ഫ്ലാറ്റില്‍നിന്ന് വാള്‍ കണ്ടെടുത്തു. ഫ്ലാറ്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. നടന്‍ താമസിച്ചിരുന്ന നിലയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ സിസിടിവി ദൃശ്യം കിട്ടിയത് ആറാംനിലയില്‍ നിന്നാണ്.
മോഷ്‌ടാവ് നടന്റെ ഫ്ലാറ്റിൽ നിന്നും ഫയർ എക്സിറ്റ് ഗോവണി വഴി പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ആദ്യം ഫ്ലാറ്റിൽ അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ആയ ഏലിയാമ്മ ഫിലിപ്പ് ആണ്. ഇവരുടെ പരാതിയിലാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. മോഷണ ശ്രമം അല്ലാതെ സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ ആറിടത്ത് കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ് അലി ഖാൻ.

