Site icon Janayugom Online

സൗദിയില്‍ വനിതാ ടാക്‌സിയിൽ പുരുഷനും യാത്ര ചെയ്യാം, ഒരു സ്ത്രീയും കൂടെയുണ്ടാവണം

സൗദിയില്‍ വനിതാ ടാക്‌സി കാറില്‍ പുരുഷന് യാത്ര ചെയ്യണമെങ്കില്‍ പ്രായപൂര്‍ത്തിയായതും ബന്ധുവുമായ ഒരു സ്ത്രീ കൂടി ഉണ്ടാവണമെന്ന് നിയമം. ഈ നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. മാത്രമല്ല യാത്രക്കാരന്‍ അടിയന്തര ആവശ്യത്തിന് മാത്രമേ ഡ്രൈവര്‍ യാത്രക്കാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പാടുള്ളൂ. ഈ നിയമം യാത്രക്കാര്‍ക്കും ബാധകമാണ്. കൂടാതെ ടാക്‌സി വാഹനത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരന്‍ പണം നല്‍കേണ്ടതില്ല. മീറ്റര്‍ ഓണാക്കാതെയുള്ള യാത്ര സൗജന്യമായിട്ടാകും കണക്കാക്കുകയെന്ന് നിയമം പറയുന്നു.

യാത്രക്കാരന്‍ പുകവലിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുക, ഭക്ഷണം കഴിക്കുക, കാറിനോ ഉപകരണങ്ങള്‍ക്കോ കേടുവരുത്തുക, സ്റ്റിക്കറുകള്‍ നീക്കുക പൊതുധാര്‍മിക മര്യാദ പാലിക്കാതിരിക്കുക, ഡ്രൈവറോട് മോശമായി പെരുമാറുക, അക്രമിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളിൽ ഡ്രൈവർക്ക് യാത്ര നിഷേധിക്കാവുന്നതാണ്. എന്നാൽ ഡിക്കിയിൽ കൊള്ളാത്ത വിധമുള്ള ലഗേജുകൾ വയ്ക്കുക, മദ്യം, മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കളും വാഹനത്തില്‍ കയറ്റുക, ഇക്കാര്യങ്ങളില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ഏകദേശം നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ യൂബര്‍, കരീം തുടങ്ങിയ റൈഡ് ഹെയ്‌ലിംഗ് ആപ്പുകളുടെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് അനുമതിയുണ്ട്.

Eng­lish Sum­ma­ry; In Sau­di Ara­bia, a man can trav­el in a wom­en’s taxi, as long as there is a woman with him

You may also like this video

Exit mobile version