Site icon Janayugom Online

സൗദിയിൽ ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് താത്ക്കാലിക പാസ്സ്‌പോർട്ട് അനുവദിക്കും

dubai

സൗദി ഇക്കാമ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ പാസ്സ്‌പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് 5 വർഷം കാലാവധിയുള്ള താത്ക്കാലിക പാസ്സ്‌പോർട്ട് അനുവദിയ്ക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളെ പാസ്സ്‌പോർട്ട് പുതുക്കാൻ VFS സെന്ററുകൾ അനുവദിയ്ക്കുന്നില്ല എന്ന വിഷയം ഉന്നയിച്ചു കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യൻ എംബസ്സിയ്ക്ക് അയച്ച നിവേദനത്തിനു മറുപടിയായാണ് ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഈ വിവരം അറിയിച്ചത്.

ഇക്കാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിയ്ക്കാൻ VFS സെന്ററുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും, അത്തരം പ്രവാസികൾ അവരുടെ സ്പോണ്സറുടെയോ, കമ്പനിയുടെയോ “ഇക്കാമ പിന്നീട് പുതുക്കികൊടുക്കാം” എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ 5 വർഷം കാലാവധിയുള്ള താത്ക്കാലിക പാസ്സ്‌പോർട്ട് അനുവദിയ്ക്കുകയും ചെയ്യുമെന്നും, പിന്നീട് ഇക്കാമ പുതുക്കിയാൽ 10 വർഷം കാലാവധിയുള്ള സാധാരണ പാസ്സ്പോർട്ടിന് അപേക്ഷിയ്ക്കാമെന്നും എംബസ്സി അറിയിച്ചിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ബിനോയ് വിശ്വം എം.പിയും ഈ വിഷയം കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: In Sau­di Ara­bia, tem­po­rary pass­ports will be issued to those whose Iqa­ma has expired

You may like this video also

Exit mobile version