യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബാലകലാസാഹിതി കളിവീട് 2022 സംഘടിപ്പിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിം ഉത്ഘാടനം ചെയ്തു.
വിവിധ വിഭാഗങ്ങളിലായി 100 ൽ പരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ചിത്രരചനാ പരിശീലനം, അഭിനയക്കളരി, മലയാളം മനോജ്ഞം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കോർത്തിണക്കിയ കളിവീട് 2022 കൊച്ചു കുട്ടുകാർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് ട്രഷറർ ശ്രീ.ബാബു വർഗീസ്, യുവകലാസാഹിതി കേന്ദ്ര കമ്മറ്റി മുൻ സെക്രട്ടറി വിൽസൺ തോമസ്, യുവകലാസാഹിതി സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം, പ്രസിഡന്റ് ജിബി ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലകലാസാഹിതി കൺവീനർ പത്മകുമാർ സ്വാഗതവും മിനി സുഭാഷ് നന്ദിയും രേഖപ്പെടുത്തി.
English Summary: In Sharjah, ‘Kaliveedu 2022’ has been prepared for children by Yuvakalasahiti
You may like this video also