ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു. ജൂലൈ 20 ന് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജ്യം വിടുകയായിരുന്നു.
പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ വൻ പ്രക്ഷോഭമാണ് ശ്രീലങ്കയില്‍ അരങ്ങേറുന്നത്. പ്രക്ഷോഭം കനത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊളംബോ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തി.
കൊളംബോയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രി ഉടൻ സ്ഥാനമൊഴിയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രാജ്യം വിട്ടെങ്കിലും ഗോതബയ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.
English summary;In Sri Lanka, Ranil Wickramasinghe took charge as the acting president
You may also like this video;