താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശിക്ക് പരിക്ക്. ദേശീയ പാതയില്‍ വട്ടക്കുണ്ട് പാലത്തില്‍ വച്ചായിരുന്നു അപകടം. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടില്‍ വീണ്ത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക ഹസ്സന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ശരീരമാകെ പെയ്ന്റില്‍ മുങ്ങി പോയിരുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; കര്‍ണാടക സ്വദേശിക്ക് പരിക്ക്

