Site icon Janayugom Online

പിഎസ്‌സിയുടെ പേരിൽ വ്യാജക്കത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പിഎസ്‌സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥികൾക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 

തിരുവനന്തപുരം സിറ്റി ക്രൈം ആന്റ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മിഷണർ ബിജി ജോർജ് ആണ് സംഘത്തലവൻ. സിറ്റി പൊലീസ് കമ്മിഷണർ സി നാഗരാജുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും സംഘത്തിന്റെ പ്രവർത്തനം. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഡി കെ പൃഥ്വിരാജ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും. 

അടൂർ ഡിവൈഎസ്‌പി ആർ ജയരാജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി ഹരിലാൽ, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി പി ഫർഷാദ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സബ് ഇൻസ്പെക്ടർ പി എൽ വിഷ്ണു എന്നിവരാണ് സംഘാംഗങ്ങൾ. 

പരിശോധനയ്ക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പിഎസ്‌സിയുടെ ലെറ്റർ ഹെഡിൽ ഏതാനും ഉദ്യോഗാർത്ഥികൾക്ക് നിർദേശം ലഭിച്ചിരുന്നു. അവർ ഈ കത്തും സർട്ടിഫിക്കറ്റുകളുമായി പിഎസ്‌സിയിൽ എത്തിയപ്പോഴാണ് നിർദേശം വ്യാജമാണെന്ന് മനസിലായത്. ഇതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 

Eng­lish Summary:In the name of PSC, a spe­cial inves­ti­ga­tion team was formed into the fake letter

You may also like this video

Exit mobile version