നെടുമങ്ങാട്ട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്‌മ (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു അക്ഷയ്‌യും രേഷ്‌മയും തമ്മിലുള്ള വിവാഹം നടന്നത്.
രാവിലെ മൂന്ന് മണിയോടെ രേഷ്‌മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് രേഷ്മയുടെ ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
English Summary:In Thiruvananthapuram, the newlywed bride hanged herself at her husband’s house
You may also like this video