തൃശൂരില്‍ യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തൃശൂര്‍ പന്നിത്തടം, ചിറമനെങ്ങാട് റോഡില്‍ താമസിക്കുന്ന യുവതിയെയും രണ്ട് മക്കളെയുമാണ് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന, 3 വയസുള്ള അജ്‌വ, ഒന്നര വയസുള്ള അമന്‍ എന്നിവരാണ് മരിച്ചത്. ഹാരിസ് വിദേശത്താണ്. ഹാരിസിന്റെ കൂട്ടുകുടുംബത്തിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഹാരിസിന്റെ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary: In Thrissur, a young woman and three and one-and-a-half-year-old children were found burnt
You may also like this video