Site iconSite icon Janayugom Online

ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസ് 41, 24 വീതം എന്നിങ്ങനെ മുന്നിട്ടുനിൽക്കുകയാണ്. ഗോവയിൽ ബിജെപിയും കോൺഗ്രസും 18, 13 എന്നിങ്ങനെ പോരാട്ടം തുടരുകയാണ്. മണിപ്പൂരിൽ ബിജെപിയ്ക്ക് 25ഉം കോൺഗ്രസിന് 13ഉം ഇടങ്ങളിലാണ് ലീഡുള്ളത്.

ഉത്തർപ്രദേശിൽ ബിജെപിക്കാണ് ഭൂരിപക്ഷം. 293 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയുന്നത്. സമാജ്‌വാദി പാർട്ടിയ്ക്ക് 100 സീറ്റുകളിലും കോൺഗ്രസിന് 4 സീറ്റുകളിലും ലീഡുണ്ട്. ബിഎസ്പി 3 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു.

പഞ്ചാബിൽ 90 സീറ്റുകളിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 12 സീറ്റുകളിൽ മുന്നിലാണ്. 4 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയ്യുന്നത്.

eng­lish sum­ma­ry; In Uttarak­hand, Goa and Manipur, the Con­gress and the BJP are locked in a tussle

you may also like this video;

YouTube video player
Exit mobile version