Site icon Janayugom Online

കടുവക്കുഞ്ഞ് കിണറ്റില്‍ വീണു

വയനാട്ടില്‍ കടുവക്കുഞ്ഞ് കിണറ്റില്‍വീണു. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കടുവയെ മയക്കുവെടി വച്ചു പുറത്തെത്തിക്കാനാണ് ശ്രമം. മയക്കുവെടി സംഘവും സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഈ മേഖലയില്‍ കടുവ കിണറ്റില്‍ വീഴുന്നത്. തൊട്ടടുത്തുള്ള വനമേഖലയില്‍നിന്ന് എത്തിയാണ് കടുവയെന്നാണ് കരുതുന്നത്.

Eng­lish sum­ma­ry; In Wayanad, a tiger cub fell into a well

You may also like this video;

Exit mobile version