സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ 35 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഓൺലൈനായി റവന്യു, ഭവന നിർമ്മാണ മന്ത്രി കെ രാജൻ നിർവഹിക്കും. വയനാട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള 10 ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട എംഎൽഎമാർ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ 1666 വില്ലേജുകളെ മുഴുവൻ സ്മാർട്ട് വില്ലേജ് ആക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഭരണാനുമതി ലഭിച്ച 692 വില്ലേജുകളിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന 35 സ്മാർട്ട് വില്ലേജുകൾ ഉൾപ്പെടെ 472 വില്ലേജ് ഓഫിസുകളാണ് സ്മാർട്ട് വില്ലേജുകളായി പുനർ നിർമ്മിക്കപ്പെട്ടത്. ബാക്കിയുള്ള 220 വില്ലേജ് ഓഫിസുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, റവന്യു വകുപ്പിന്റെ പദ്ധതി വിഹിതം, എംഎൽഎ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയാണ് 692 സ്മാർട്ട് വില്ലേജ് ഓഫിസുകൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്.
English Summary:Inauguration of 35 Smart Village offices today
You may also like this video