Site iconSite icon Janayugom Online

സി കെ ചന്ദ്രപ്പൻ സ്‌മാരകമന്ദിരം ഉദ്ഘാടനം 23ന്

CK memmorialCK memmorial

കൊട്ടാരക്കര താഴത്തുകുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് നിർമ്മാണം പൂർത്തിയാക്കിയ സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരം 23ന് വൈകിട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തും. ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംഘാടകസമിതി കണ്‍വീനര്‍ ആര്‍ രാജേന്ദ്രന്‍ സ്വാഗതം പറയും. സി കെ ചന്ദ്രപ്പന്റെ ഫോട്ടോ അനാച്ഛാദനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വവും ലൈബ്രറി ഉദ്ഘാടനം ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും നിര്‍വഹിക്കും.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്‌ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ ചന്ദ്രശേഖരന്‍, മുല്ലക്കര രത്നാകരന്‍, മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി നന്ദി പറയും.
സിപിഐ കേരള സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും, പാർട്ടി അംഗങ്ങളിൽ നിന്നും ശേഖരിച്ച തുക ചെലവഴിച്ച് നാലു നിലകളിൽ പൂര്‍ത്തിയാക്കിയ മന്ദിരത്തിന്റെ തറക്കല്ലിട്ടത് 2016 മാർച്ച് 22ന് ജനറൽ സെക്രട്ടറി ആയിരുന്ന സുധാകർ റെഡ്ഡിയാണ്. നിർമ്മാണ ഉദ്ഘാടനം 2019 ഡിസംബർ 19ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു.
ഒരേസമയം 200 പേർക്ക് താമസിച്ചുകൊണ്ട് പഠന ഗവേഷണത്തിനും പരിശീലനത്തിനും ഏർപ്പെടാനുള്ള സൗകര്യങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ലൈബ്രറി, കോൺഫറൻസ് ഹാൾ, ജനസേവാദൾ അംഗങ്ങൾക്ക് ദുരന്തനിവാരണത്തിലും മറ്റു സേവന പ്രവർത്തനങ്ങളിലും പരിശീലനം നൽകുന്നതിനുള്ള സൗകര്യം, അപൂർവ്വയിനം ചെടികൾ ഉൾക്കൊള്ളുന്ന ഗാർഡന്‍, ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും നഴ്സറി തുടങ്ങിയ സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എസ് സുപാല്‍, ആര്‍ രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. 

Eng­lish Sum­ma­ry: Inau­gu­ra­tion of CK Chan­dra­pan Memo­r­i­al Tem­ple on 23

You may also like this video

Exit mobile version