പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. ടാറ്റ പ്രോജക്ട്‌സ് ആണ് 970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ പാര്‍ലമെന്റ്. നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി പ്രത്യേക ലോഞ്ച്, വിപുലമായ ലൈബ്രറി സമ്മേളനമുറികള്‍, ഡൈനിങ് ഏരിയ, പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും.
English Summary;Inauguration of the new Parliament building on 28
You may also like this video

