23 January 2026, Friday

Related news

January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 28 ന്

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2023 8:38 am

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. ടാറ്റ പ്രോജക്ട്‌സ് ആണ് 970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ പാര്‍ലമെന്റ്. നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി പ്രത്യേക ലോഞ്ച്, വിപുലമായ ലൈബ്രറി സമ്മേളനമുറികള്‍, ഡൈനിങ് ഏരിയ, പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും. 

Eng­lish Summary;Inauguration of the new Par­lia­ment build­ing on 28

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.