Site icon Janayugom Online

ശിവസേന നേതാവിന് നേരെ ബിജെപി എംഎല്‍എ വെടിയുതിര്‍ത്ത സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മഹാരാഷട്രയിലെ ഉല്ലാസ് നഗര്‍ വെടിവെയ്പില്‍ ബിജെപി എംഎല്‍എയും, പ്രാദേശിക ശിവസേന നേതാവും ഉള്‍പ്പെട്ട സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

ഭൂമി തർക്കത്തിന്റെ പേരിൽ വെള്ളിയാഴ്ച രാത്രി താനെ ജില്ലയിലെ ഉല്ലാസ് നഗറിലെ പോലീസ് സ്റ്റേഷനിൽ വച്ച് കല്യാണിലെ ശിവസേന തലവൻ മഹേഷ് ഗെയ്‌ക്‌വാദിന് നേരെ ബിജെപിയുടെ കല്യാൺ എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് വെടിയുതിർത്തതായിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു .സംഭവം ഗൗരവമുള്ളതാണ്, ഉന്നതതല അന്വേഷണം നടത്താൻ ഞാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്,ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എംഎൽഎ വെടിയുതിർത്തത് എന്താണെന്നും ഏത് സാഹചര്യത്തിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ കുറ്റക്കാരനാണെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

എന്നാല്‍ വാര്‍ത്താ ചാനലിനോട് സംസാരിച്ച ബിജെപി എംഎല്‍എ ഗൺപത് ഗെയ്‌ക്‌വാദ് പറയുന്നത് തൻ്റെ മകനെ ശിവസേന നേതാവിന്റെ ആളുകള്‍ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്നതിനിടയിലാണ് താൻ തോക്ക് ഉപയോഗിച്ചതെന്നാണ്. മഹാരാഷ്ട്രയിൽ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Summary:
Inci­dent of BJP MLA fir­ing at Shiv Sena leader: Maha­rash­tra Deputy Chief Min­is­ter orders investigation

You may also like this video:

Exit mobile version