കൊട്ടാരക്കര മുട്ടറ മരുതിമലയിൽനിന്ന് താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയും മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ ശിവർണ്ണ(14) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് വിദ്യാർത്ഥിനികൾ മരുതിമലയിൽനിന്ന് താഴേക്ക് ചാടിയത്. ശിവർണ്ണയ്ക്കൊപ്പം ചാടിയ അടൂർ കടമ്പനാട് സ്വദേശിനി മീനു(13) സംഭവദിവസം തന്നെ മരിച്ചിരുന്നു.
അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും. ആത്മഹത്യാശ്രമം എന്നാണ് പൊലീസ് നിഗമനം. ‘ഇങ്ങനെ ജീവിക്കാൻ സാധ്യമല്ല, ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകുന്നു’ എന്ന് കുറിച്ച വാക്കുകളടങ്ങിയ ബുക്ക് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.

