Site iconSite icon Janayugom Online

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവം; സൂപ്രണ്ടിനെതിരെ കേസെടുത്ത് പൊലീസ്

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവത്തിൽ സൂപ്രണ്ടിനെതിരെ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.

ആശുപത്രിയിലെ സൂപ്രണ്ടിനെ കൂടാതെ ഡയാലിസിസ് യുണിറ്റ് ജീവനക്കാരും പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേർക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് വിറയലും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Exit mobile version