കേരള ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി രസിക മൂവീസ് ഉടമ മനോജ് എന്‍ ആണ് ക്രമക്കേട് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ഇതിന്‍മേലാണ് സുപ്രീംകോടതിയുടെ നടപടി .
2013 മുതല്‍ 2023 വരെ കേരള ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനില്‍ ഭാരവാഹികളായിരുന്നവര്‍ വ്യാപകമായ ക്രമക്കേടും ഫണ്ട് ദുര്‍വിനിയോഗവും നടത്തിയെന്നാണ് മനോജ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ജില്ല രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞതായും ഹര്‍ജിയില്‍ മനോജ് ചൂണ്ടിക്കാട്ടി. സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷകന്‍ മനു കൃഷ്ണന്‍ എന്നിവരാണ് മനോജിന് വേണ്ടി ഹാജരായത്. കേരള ഫിലിം ഡിസ്ട്രിബ്യുട്ടേര്‍സ് അസോസിയേഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സന്തോഷ് പോളും ഹാജരായി . ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം സംബന്ധിച്ച് നോട്ടീസ് അയച്ചത്.

