Site iconSite icon Janayugom Online

പൂച്ചയെ കൊന്ന് സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: ചേര്‍പ്പുളശേരി സ്വദേശിയുടെ പേരില്‍ കേസെടുത്തു

പൂച്ചയെ കൊന്ന് സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ചേര്‍പ്പുളശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടില്‍ ഷാജിറിന്റെ പേരില്‍ പൊലീസ് കേസെടുത്തു.പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.ഇയാള്‍ ഡ്രൈവറാണ് 

ലോറിയുടെ ക്യാബിനിൽവെച്ച് ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങൾ. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു. അനിമൽ റസ്‌ക്യൂ പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി.

Exit mobile version