Site iconSite icon Janayugom Online

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവം: ആര്‍എസ്എസ് നേതാക്കളെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ പ്രാദേശിക ആര്‍എസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ക്ഷേത്ര പരിസരിത്ത് കായിക- ആയുധപരിശീലനം നടത്തിയവരെ കക്ഷി ചേര്‍ക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടികൊല്ലം കോട്ടുക്കല്‍ ദേവി ക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ കഴിഞ്ഞ ആഴ്ച ഉപദേശക സമിതിയെ പിരിച്ചു വിട്ടിരുന്നു.

ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി.ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നായിരുന്നു സംഭവത്തില്‍ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ നല്‍കിയ വിശദീകരണം.

Exit mobile version