Site iconSite icon Janayugom Online

വാടകവീട്ടിൽ നിന്നും 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവം; പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി

വാ​ട​ക വീ​ട്ടി​ല്‍ നി​ന്ന് 15 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 50 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.ഐ​ക്ക​ര​പ്പ​ടി​ക്ക​ടു​ത്ത് പേ​ങ്ങാ​ട് ആയിരുന്നു സംഭവം. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഫ​റോ​ക്ക് പെ​രു​മു​ഖം സ്വ​ദേ​ശി​ക​ളാ​യ പാ​ണാ​ര്‍ക​ണ്ടി സോ​നു (ജി​ബി​ന്‍-28), ക​ള​വ​യ​ല്‍ പ​റ​മ്പ് ജാ​സി​ല്‍ അ​മീ​ന്‍ (23), പു​ളി​ക്ക​ല്‍ പെ​രി​യ​മ്പ​ലം സ്വ​ദേ​ശി പ​ട​ന്ന​യി​ല്‍ വീ​ട്ടി​ല്‍ ഷ​ഫീ​ഖ് (31) എ​ന്നി​വ​ര്‍ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ച ഉ​റ​വി​ട​വും ഇ​വ​രു​ടെ ല​ഹ​രി വി​ല്‍പ​ന ശൃം​ഖ​ല​യി​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പുരോഗമിക്കുന്നത്. 

വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ റി​മാ​ന്‍ഡി​ലാ​ണ്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ ജി​ബി​ന്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ല​ഹ​രി ക​ട​ത്ത്, മോ​ഷ​ണം, അ​ടി​പി​ടി​യു​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​യാ​ള്‍ക്കെ​തി​രെ കോ​ഴി​ക്കോ​ട് പൊ​ലീ​സ് നേ​ര​ത്തെ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. ഷ​ഫീ​ഖി​ന്റെ പേ​രി​ല്‍ ക​രി​പ്പൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ല​ഹ​രി കേ​സ് നിലവിലുണ്ട്. 

Exit mobile version