Site iconSite icon Janayugom Online

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. 

മുംബൈ സ്വദേശിനിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശനത്തിനിടെ ഓൺ‌ലൈൻ ടാക്സിയിൽ യാത്രചെയ്തപ്പോൾ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയിലൂടെ പങ്കുവെച്ചത്. ഊബർ കാറിൽ സഞ്ചരിക്കാൻ ടാക്സി ഡ്രൈവർമാരുടെ സംഘം അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി വീഡിയോയിൽ ആരോപിച്ചിരുന്നു. “ഇനി കേരളത്തിലേക്കേ ഇല്ല” എന്നും അവർ വ്യക്തമാക്കിയിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെ മൂന്നാർ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടിയുമായി മുന്നോട്ട് വന്നത്. 

Exit mobile version