മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ ജാൻവി എന്ന മുംബൈ സ്വദേശിനിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചതിന് പിന്നാലെ രണ്ട് പൊലീസുകാർരെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി.
ഒക്ടോബർ 31നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത ജാൻവിയ്ക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. ഈ സമയം പൊലീസിന്റെ സഹായം തേടുകയും എന്നാൽ അവരും തന്നോട് മോശമായി പെരിമാറിയെന്ന് പറഞ്ഞുകൊണ്ടാണ് ജാൻവി വീഡിയോ പങ്കുവച്ചത്.
കൂടാതെ വീഡിയോയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

