മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഷൻ. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാണിച്ചുവെന്ന നിഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി. ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്.
എന്നാല്‍ ജാഗ്രതക്കുറവ് ഉണ്ടായി. വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വേഷം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു മെഡിക്കൽ കോളജ് സന്ദർശിച്ചു.
അതിനിടെ പ്രതി നീതുവിന്റെ സുഹൃത്ത് ഇബ്രാംഹിം ബാദുഷയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ നീതുവിന്റെ പരാതിയിൽ ഇയാൾക്കെതിരേ വഞ്ചനാക്കുറ്റവും ഗാർഹിക, ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. തന്നേയും ഏഴു വയസുകാരൻ മകനേയും ഇബ്രാഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചെന്നും തന്റെ മുപ്പത് ലക്ഷം രൂപയും സ്വർണവും കൈക്കലാക്കിയെന്നും ആരോപിച്ചുള്ള നീതുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നീതുവും റിമാന്‍ഡിലാണ്.
english summary; Incident where the baby was abducted
you may also like this video;