Site icon Janayugom Online

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സർവകലാശാലകൾക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻക്യുബേഷൻ സെന്ററുകൾക്ക് 20 കോടി രൂപയും സർവകലാശാലകളിൽ ഇന്റർനാഷണൽ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തും.1500 പുതിയ ഹോസ്റ്റൽ റൂമുകൾ ആരംഭിക്കും

150 ഇന്റർനാഷണൽ ഹോസ്റ്റൽ റൂമുകളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ നീക്കി വച്ചു. ഹോസ്റ്റലുകൾ നവീകരിക്കാൻ 100 കോടി കിഫ്ബി വഴി വകയിരുത്തും. തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം 100 കോടി രൂപ ചെലവിൽ നിർമിക്കും. ജിനോമിക് ഡാറ്റാ സെന്റർ സ്ഥാപിക്കാൻ 50 കോടി മാറ്റിവച്ചു.

ആദ്യ ഘട്ടമായി കേരള സർവകലാശാലയുമായി ചേർന്നാകും പ്രവർത്തനം. പദ്ധതിക്ക് 5 വർഷം കൊണ്ട് 500 കോടി ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് എന്നിവയോട് ചേർന്ന ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകൾ തുടങ്ങും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തി.

Eng­lish Summary:Income along with study for stu­dents; Finance Min­is­ter announces new plan

You may also like this video:

Exit mobile version