Site iconSite icon Janayugom Online

കന്യാസ്ത്രീകളുടേയും വൈദികരുടേയും ശമ്പളത്തിൽ നിന്നും ആദായ നികുതി പിടിക്കാം; സുപ്രീം കോടതി

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് നികുതിപിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി. നിയമം എല്ലാവർക്കും തുല്യമാണെന്നും ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാൻ ബാധ്യസ്ഥരാണ് എന്നും കോടതി വ്യക്തമാക്കി. 

ദാരിദ്ര്യത്തിൽ ജീവിക്കാമെന്ന് വ്രതം എടുത്തവരാണ് വൈദികരും കന്യാസ്ത്രീകളും എന്നും, അവരുടെ ശമ്പളം രൂപതയ്ക്കും കോൺവെന്റുകൾക്കുമായി നൽകുകയാണ് ചെയ്യുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരീസ് ഉൾപ്പെടെയുള്ള ഹർജിക്കാർ അന്ന് വാദിച്ചിരുന്നു. ഇതില്‍ ശമ്പളം വ്യക്തികൾക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പണം ചെലവാക്കുന്നത് പള്ളിയോ ഭദ്രാസനമോ രൂപതയോയുമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. 

Exit mobile version