Site icon Janayugom Online

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Congress

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഭീമമായ തുക പിഴ ചുമത്തിയതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുമ്പോള്‍ നടപടികള്‍ കടുപ്പിച്ച് വകുപ്പും തിരിച്ചടിക്കുകയാണ്. 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് കൊടിത്തു.

2020–21, 2021–22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുകഅടയ്ക്കാനാണ് നിര്‍ദ്ദേശം. തുക എത്രയെന്ന് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. ആദായ നികുതി വീണ്ടും നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷംമുമ്പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും.

തെര‍ഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബിജെപിയില്‍ നിന്ന് നികുതിപിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും. ഇതിനിടെ അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതും, ഇലക്ടറല്‍ ബോണ്ട് അഴിമതിമുക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്ത് കാര്‍ട്ടൂണ്‍ വിഡിയോ കോണ്‍ഗ്രസ് പുറത്തിറക്കി.

Eng­lish Summary:
Income Tax Depart­ment notice to Con­gress again

You may also like this video:

Exit mobile version