രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകളില്‍ വര്‍ധന. ഇന്ന് മാത്രം 6,155 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 31,194 ആയി വര്‍ധിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനവും പ്രതിവാര നിരക്ക് 3.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,378 കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗവ്യാപന നിരക്കില്‍ കേരളമാണ് മുന്നില്‍. സംസ്ഥാനത്ത് 1187 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട സംസ്ഥാനങ്ങളിലെ രോഗവ്യാപന കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹി (271), മഹാരാഷ്ട്ര (500), തമിഴ്‌നാട് (164), ഉത്തര്‍ പ്രദേശ് (150) എന്നിവയാണ്. ഇന്നലെ ഒമ്പത് കോവിഡ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തരായവരുടെ എണ്ണം 3,253 ആണ്.
ഇതുവരെ 220,66 കോടി വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ 95.21 കോടി രണ്ടാം വാക്‌സിനും 22.87 കോടി മുന്‍ കരുതല്‍ വാക്‌സിനുമാണ്. ഇന്നലെ മാത്രം 1,963 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. നിലവിലെ ആക്ടീവ് കേസുകളുടെ നിരക്ക് 0.07 ശതമാനവും രോഗമുക്തി നിരക്ക് 98.74 ശതമാനവും മരണ നിരക്ക് 1.19 ശതമാനവുമാണ്.
English Summary: Increase in covid cases; 6,155 new patients today
You may also like this video