Site icon Janayugom Online

രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന: 5,233 പേര്‍ക്ക് കോവിഡ്

രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസത്തേക്കാള്‍ 41 ശതമാനം വര്‍ധന രേഖപ്പെടുത്തി.
നിലവില്‍ 28,857 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്. പ്രതിദിന രോഗവ്യാപന നിരക്ക് 1.67 ശതമാനമാണ്. ഏഴ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം ഇന്നലെയും രണ്ടായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 2193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1246 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 11,329 പേരാണ് നിലവില്‍ രോഗബാധിതര്‍. ഇന്നലെ അഞ്ച് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

Eng­lish Sum­ma­ry: Increase in covid cas­es in the coun­try: 5,233 covid cases

You may like this video also

Exit mobile version