രാജ്യത്ത് വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന. ഈ വര്‍ഷം നവംബറില്‍ മാത്രം 11,281 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇതേകാലയളവ് അനുസരിച്ച് 13.6 ശതമാനം വര്‍ധനവാണ് ഇത്. തണുപ്പുകാലത്തെ പ്രതിരോധിക്കാനുള്ള വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ഇനിയും കൂടാനാണ് സാധ്യത.
പ്രത്യേകിച്ച് രാജ്യത്തിന്റെ ഉത്തര മേഖലകളില്‍. റാബി സീസണ്‍ ആരംഭിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈദ്യുത ഉപഭോഗം 9932 കോടി യൂണിറ്റായിരുന്നു. 2020 ല്‍ ഇത് 96.88 കോടി യൂണിറ്റായിരുന്നു. 186.89 ഗിഗാ വാട്ടാണ് ഈ മാസത്തെ കൂടിയ ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഇത് 166.10 ഗിഗാ വാട്ടും 2020ല്‍ 160.77 ആയിരുന്നു.
English Summary:Increase in electricity consumption in the country
You may also like this video