ഇപിഎഫ് പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിന് കേന്ദ്ര അംഗീകാരം. ഇപിഎഫ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
ആറ് കോടി അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 2022 മാർച്ചിൽ ഇപിഎഫ്ഒ പലിശനിരക്ക് 8.10 ശതമാനമായി കുറച്ച് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചിരുന്നു. 8.50 ശതമാനത്തിൽ നിന്നാണ് 8.10 ശതമാനമായി കുറച്ചത്. ഇതിലാണിപ്പോള്‍ നേരിയ വർധന വരുത്തിയിട്ടുള്ളത്.
English Summary: increase in EPF interest; 8.15 percent
You may also like this video