10 December 2025, Wednesday

ഇപിഎഫ് പലിശയില്‍ പേരിന് വര്‍ധന; 8.15 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2023 9:46 pm

ഇപിഎഫ് പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിന് കേന്ദ്ര അംഗീകാരം. ഇപിഎഫ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. 

ആറ് കോടി അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 2022 മാർച്ചിൽ ഇപിഎഫ്ഒ പലിശനിരക്ക് 8.10 ശതമാനമായി കുറച്ച് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചിരുന്നു. 8.50 ശതമാനത്തിൽ നിന്നാണ് 8.10 ശതമാനമായി കുറച്ചത്. ഇതിലാണിപ്പോള്‍ നേരിയ വർധന വരുത്തിയിട്ടുള്ളത്. 

Eng­lish Sum­ma­ry: increase in EPF inter­est; 8.15 percent

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.