സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 50 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വർധിച്ച് 4245 രൂപയായി. അതേസമയം വെള്ളി നിരക്കിൽ മാറ്റമില്ല. തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവിലയിൽ വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിൽ 95 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഗ്രാമിന് 5090 രൂപയിൽ എത്തിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് റെക്കോർഡ് വിലയില്‍ സ്വർണമെത്തിയത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
English Summary;Increase in gold prices; 41,120 in revenue
You may also like this video