സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാമിന് 4690 രൂപയും പവന് 37,520 രൂപയുമായി. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
ചൊവ്വാഴ്ച സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു. ബുധനാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 37,360 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.
English summary; Increase in gold prices; 4690 per gram
You may also like this video;