അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം കുട്ടികളെ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
17 വയസോ അതില്‍ താഴെയോ പ്രായമുള്ള ശരാശരി 893 കുട്ടികളെ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായാണ് കണക്ക്. 2020 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത്രയധികം കുട്ടികള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റെന്തെങ്കിലും രോഗവുമായി എത്തുന്ന കുട്ടികളില്‍ പരിശോധന നടത്തുന്നതിലൂടെയാണ് രോഗബാധ സ്ഥിരീകരിതക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓഗസ്റ്റ് 1 നും 2022 ജനുവരി 13നും ഇടയിലായി 17 വയസും അതില്‍ താഴെയുമുള്ള 90,000 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുട്ടികളില്‍ തന്നെ, ഇതുവരെ വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത നവജാതശിശുക്കള്‍ മുതല്‍ നാലുവയസുവരെയുള്ളവരെയാണ് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്‍ എടുത്ത മറ്റ് പ്രായപരിധിയിലുള്ളവരേക്കാള്‍ കുട്ടികളില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടില്ലെന്നും സിഡിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കുട്ടികള്‍ക്കിടയില്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാമെന്നും അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് ഉറപ്പാക്കണമെന്നും സിഡിസി പറഞ്ഞു.
ENGLISH SUMMARY:Increase in the number of children hospitalized with covid in the US
You may also like this video