Site iconSite icon Janayugom Online

കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,880 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,38,47,065 ആയി. ഇന്നലെ 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആകെ മരണസംഖ്യ 5,25,930 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 1,49,482 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 98.47 ശതമാനം.

Eng­lish sum­ma­ry; Increase in the num­ber of covid cases

You may also like this video;

Exit mobile version