ന്യൂസിലാൻഡിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി വരുന്നു. ഇത് 2025 നവംബർ 3 മുതൽ പ്രാബല്യത്തിൽ വരും. ജോലി സമയം ആഴ്ചയിൽ 20 മണിക്കൂറിൽ നിന്നും 25 മണിക്കൂറായി വർധിപ്പിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകർഷിച്ച് ന്യൂസിലാൻഡിന്റെ വിദ്യാഭ്യാസ രംഗത്തെ വീണ്ടും ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ന്യൂസിലാൻഡിന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗം കൂടുതൽ ആകർഷകമാക്കാനും, വലിയ വരുമാനവും വൈദഗ്ധ്യവും രാജ്യത്ത് നിലനിർത്തുവാനും ഇതിലൂടെ കഴിയുന്നു. രാജ്യത്തെ വിജ്ഞാന സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. പുതിയ നിയമം വിദ്യാർത്ഥികൾക്ക് സ്വന്തം പഠനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനും തൊഴിൽ പരിചയം നേടുന്നതിനുമെല്ലാം സഹായിക്കും.

