Site iconSite icon Janayugom Online

സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം; സുരക്ഷ ശക്തം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യം സ്വാതന്ത്ര്യം നേടി 76 വര്‍ഷം തികയുന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷാ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന 1,000 ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയര്‍ത്തും, ശേഷം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം പ്രത്യേക അതിഥികളെ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം, 20,000 ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കും.

Eng­lish Sum­ma­ry: Inde­pen­dence Day 2023
You may also like this video

YouTube video player
Exit mobile version