തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും ആവിഷ്കാര സ്വാതന്ത്ര്യ ദുരുപയോഗം തടയണമെന്നും കാനഡയോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളുടെ യുണിവേഴ്സല്‍ പീരിയോഡിക് റിവ്യൂ (യുപിആര്‍) യോഗത്തിലാണ് ഇന്ത്യ ഇക്കാര്യം മുന്നോട്ടുവച്ചത്. മനുഷ്യാവകാശം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍, ആഭ്യന്തരതലത്തിലെ ആവിഷ്കാര സ്വാതന്ത്ര്യ ദുരുപയോഗം നിയന്ത്രിക്കണം.
തീവ്രവാദ പ്രവര്‍ത്തക ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യണം, വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് ഐക്യരാഷ്ട സഭയിലെ ഇന്ത്യന്‍ പ്രതിനിധി കെ എസ് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന സമീപനത്തിനെതിരെയും വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതിനും ശക്തമായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് യുപിആര്‍ യോഗത്തിലെ ഇന്ത്യയുടെ ആവശ്യം. നേരത്തെ നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ പങ്ക് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തുവന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ചിരുന്നു.
English Summary: India against Canada
You may also like this video