Site iconSite icon Janayugom Online

തമിഴ്നാട്: ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയായി, സിപിഐ രണ്ടിടത്ത്

തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി.  ഡിഎംകെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. 2019ല്‍ നടത്തിയ അതേനിലയിലാണ് ഇത്തവണയും നടന്നത്. ധാരണയനുസരിച്ച് സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളില്‍ ജനവിധി തേടും. കോണ്‍ഗ്രസിന് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഒമ്പത് സീറ്റുകള്‍ വിട്ടുനല്‍കി.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കമലഹാസന്റെ മക്കള്‍ നീതി മയ്യം ഇത്തവണ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ അംഗമായി ചേര്‍ന്ന വിടുതലൈ ചിരുത്തഗൈ കക്ഷിക്കും രണ്ടു സീറ്റ് അനുവദിച്ചു. വിജയകാന്തിന്റെ എംഡിഎംകെ, കെഡിഎംകെ, ഐയുഎംഎല്‍ എന്നീ കക്ഷികള്‍ക്ക് ഓരോ സീറ്റ് നല്‍കി. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയും, ബിജെപിയും ഇതുവരെ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

Eng­lish Sum­ma­ry: india alliance in thamilnadu
You may also like this video

Exit mobile version